കട്ടപ്പന മാര്‍ക്കറ്റില്‍നിന്ന് മലിനജലം ഒഴുകുന്ന ഓടയ്ക്ക് മൂടിയില്ല: പൊറുതിമുട്ടി വ്യാപാരികള്‍

കട്ടപ്പന മാര്‍ക്കറ്റില്‍നിന്ന് മലിനജലം ഒഴുകുന്ന ഓടയ്ക്ക് മൂടിയില്ല: പൊറുതിമുട്ടി വ്യാപാരികള്‍

Jun 23, 2026 - 17:43
Jun 23, 2026 - 17:43
 0
കട്ടപ്പന മാര്‍ക്കറ്റില്‍നിന്ന് മലിനജലം ഒഴുകുന്ന ഓടയ്ക്ക് മൂടിയില്ല: പൊറുതിമുട്ടി വ്യാപാരികള്‍
This is the title of the web page

ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റില്‍നിന്ന് മലിനജലം ഒഴുകുന്ന ഓടയ്ക്ക് മൂടിയില്ലാത്തത് വ്യാപാരികള്‍ക്കും കാല്‍നടയാത്രികര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മലിനജലം കെട്ടികിടക്കുന്ന ഓടയില്‍നിന്ന് വലിയ ദുര്‍ഗന്ധമാണ് വമിക്കുന്നത്. സെന്‍ട്രല്‍ ജങ്ഷന് താഴെ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ഭാഗത്തെ ഓടയ്ക്കാണ് മാസങ്ങളായി മൂടിയില്ലാത്തത്. മേഖലയിലെ വ്യാപാരികളെ കൂടാതെ ബസ് കാത്തിരിപ്പുകാര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ദുര്‍ഗന്ധം കൂടാതെ  സാംക്രമിക രോഗ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. നിരവധിതവണ വ്യാപാരികള്‍ നഗരസഭ അധികൃതര്‍ മുമ്പാകെ വിഷയം ഉന്നയിച്ചെങ്കിലും നടപടി ഒന്നുമുണ്ടായിട്ടില്ലെന്നാണ് ഉയരുന്ന പരാതി.  അടുത്തിടെ മാര്‍ക്കറ്റ് നവീകരിക്കുന്ന സമയത്തും ഈ വിഷയം അധികാരികള്‍ മുമ്പാകെ അറിയിച്ചെങ്കിലും  പരിഹാരം കണ്ടില്ലെന്നും ആരോപണമുണ്ട്. മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് പുറന്തള്ളുന്ന മലിനജലം ഈ ഓടയിലൂടെയാണ് ഒഴുകുന്നത്. ഇവിടെനിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. മഴക്കാലമായതോടെ  ഓടയില്‍നിന്ന് വലിയ രീതിയിലാണ് കൊതുകുകള്‍ പെരുകുന്നത്. പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow