ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നീതി മെഡിക്കല്‍ സ്റ്റോറിനെതിരെ ഉയര്‍ത്തുന്ന ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ഭാരവാഹികള്‍
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നീതി മെഡിക്കല്‍ സ്റ്റോറിനെതിരെ ഉയര്‍ത്തുന്ന ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ഭാരവാഹികള്‍
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്ന നീതി മെഡിക്കല്‍ സ്റ്റോറിനെതിരെ ഉയര്‍ത്തുന്ന ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ഹൈറേഞ്ച് മേഖല സഹകരണ ആശുപത്രി ഭാരവാഹികള്‍. സര്‍ക്കാരിന്റെ പൂര്‍ണ അനുമതിയോടും എല്ലാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാണ് മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിച്ചുവരുന്നത്. 24 മണിക്കൂറും രോഗികള്‍ക്ക് ഉപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിനെ സ്വകാര്യ സ്ഥാപനമാക്കി ചിത്രീകരിച്ചുകൊണ്ട് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ ആസ്ഥാന മേഖലയില്‍ രാത്രി 9 നുശേഷം രോഗികള്‍ക്ക് മരുന്ന് കിട്ടാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമുണ്ട്. എന്നാല്‍ ഇടുക്കി മെഡിക്കല്‍ കോളേജിനുള്ളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഹകരണ നീതി മെഡിക്കല്‍ സ്റ്റോറില്‍ ഏത് സമയത്തും രോഗികള്‍ക്ക് മരുന്നുകള്‍ ലഭ്യമാണ്. 80 ലക്ഷത്തിലധികം രൂപ സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ളപ്പോഴും പ്രതിസന്ധി വകവയ്ക്കാതെ സേവനം തുടരുന്നത് സാമൂഹ്യ പ്രതിബദ്ധത കൊണ്ടാണെന്നും രാഷ്ട്രീയ പകപോക്കലാണ് ലക്ഷ്യമെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സഹകരണ ആശുപത്രി പ്രസിഡന്റ് കെ യു ബിനു, മാനേജിങ് ഡയറക്ടര്‍ സജി തടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?