നവീകരിച്ച കട്ടപ്പന അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ട്രയിനിങ് സെന്റര്‍ തുറന്നു   

നവീകരിച്ച കട്ടപ്പന അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ട്രയിനിങ് സെന്റര്‍ തുറന്നു   

Jun 23, 2026 - 17:01
 0
നവീകരിച്ച കട്ടപ്പന അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ട്രയിനിങ് സെന്റര്‍ തുറന്നു   
This is the title of the web page

ഇടുക്കി: കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നവീകരിച്ച കാര്യാലയത്തിന്റെയും അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിന്റെയും ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിങ് ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കാര്‍ഷിക മേഖലയിലെ സാങ്കേതിക അറിവും പരിശീലന പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുമാണ് നവീകരിച്ച കാര്യാലയവും പരിശീലന കേന്ദ്രവും സജ്ജമാക്കിയിരിക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍, പരിശീലന പരിപാടികള്‍, സാങ്കേതിക ഉപദേശങ്ങള്‍ എന്നിവ കൂടുതല്‍ ഫലപ്രദമായി കര്‍ഷകരിലെത്തിക്കാന്‍ പുതിയ സൗകര്യങ്ങള്‍ സഹായകമാകും. കാര്‍ഷിക മേഖലയിലെ നവീന സാങ്കേതിക വിദ്യകളും കൃഷിരീതികളും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും കേന്ദ്രം പ്രയോജനപ്പെടും. വൈസ് പ്രസിഡന്റ് ഷൈനി റോയി അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സൗമ്യ ജി പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ജോവാന്‍ പാനോസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow