ചുമട്ടുതൊഴിലാളി യൂണിയന്‍(ഐഎന്‍ടിയുസി) കട്ടപ്പന മേഖലാ വാര്‍ഷികാഘോഷവും അനുസ്മരണവും 17ന്: ഒരുക്കം പൂര്‍ണം

ചുമട്ടുതൊഴിലാളി യൂണിയന്‍(ഐഎന്‍ടിയുസി) കട്ടപ്പന മേഖലാ വാര്‍ഷികാഘോഷവും അനുസ്മരണവും 17ന്: ഒരുക്കം പൂര്‍ണം

Nov 14, 2026 - 17:15
 0
ചുമട്ടുതൊഴിലാളി യൂണിയന്‍(ഐഎന്‍ടിയുസി) കട്ടപ്പന മേഖലാ വാര്‍ഷികാഘോഷവും അനുസ്മരണവും 17ന്: ഒരുക്കം പൂര്‍ണം
This is the title of the web page

ഇടുക്കി: ചുമട്ടുതൊഴിലാളി യൂണിയന്‍(ഐഎന്‍ടിയുസി) കട്ടപ്പന മേഖലാ വാര്‍ഷികവും അന്തരിച്ച നേതാക്കളുടെ അനുസ്മരണവും 17ന് വൈകിട്ട് 4ന് കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടക്കും. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്യും. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ അധ്യക്ഷനാകും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കട്ടപ്പനയില്‍ കുടിയേറ്റ കാലംമുതലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, മണ്ഡലം ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍ എന്നീ പദവികള്‍ വഹിച്ച മണ്‍മറഞ്ഞുപോയ നേതാക്കള്‍ എന്നിവരെ അനുസ്മരിക്കുന്ന 'ഹൃദയാഞ്ജലി' എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനംചെയ്യും. മുന്‍ മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് വര്‍ക്കി കലയത്തിനാല്‍, ജോസഫ് ഡി പ്ലാത്തോട്ടം, ജോര്‍ജ് വര്‍ഗീസ് കുട്ടന്‍പേരൂര്‍, കെ വി മത്തായി, ഡിസിസി സെക്രട്ടറിയായിരുന്ന ടി എസ് ബേബി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി കളരിക്കല്‍ ഉള്‍പ്പെടെ അന്തരിച്ച 22 നേതാക്കളുടെ പേരിലുള്ള ഉപഹാരം കുടുംബാംഗങ്ങള്‍ക്ക് കൈമാറും.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ മുഖ്യപ്രഭാഷണം നടത്തും. ചുമട്ടുതൊഴിലാളി യൂണിയന്‍ രംഗത്ത് നാല് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന നേതാക്കളെയും കണ്‍വീനര്‍മാരെയും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ആദരിക്കും. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബര്‍കോഡ് പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെടുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തോമസ് രാജന്‍, മനോജ് മുരളി, ജോസ് മുത്തനാട്ട്, സിജു ചക്കുംമൂട്ടില്‍, പി എസ് രാജപ്പന്‍, കെ എസ് രാജീവ്, സി എം മത്തായി, കെ എ മാത്യു, കെ ജെ പൗലോസ്, പ്രശാന്ത് രാജു എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow