ഇടുക്കി മൗണ്ടന്‍ ടൂറിസം അസോസിയേഷന്‍ ആരംഭിച്ചു

ഇടുക്കി മൗണ്ടന്‍ ടൂറിസം അസോസിയേഷന്‍ ആരംഭിച്ചു

Aug 23, 2026 - 12:01
 0
ഇടുക്കി മൗണ്ടന്‍ ടൂറിസം അസോസിയേഷന്‍ ആരംഭിച്ചു
This is the title of the web page

ഇടുക്കി: ഇടുക്കി മൗണ്ടന്‍ ടൂറിസം അസോസിയേഷന്‍ അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലയോര ടൂറിസം മേഖലയുടെ സമഗ്രമായ വളര്‍ച്ചയും ഹോംസ്റ്റേ ആന്‍ഡ് റിസേര്‍ട്ട് ഉടമകളുടെ കൂട്ടായ്മയും ലക്ഷ്യമിട്ടുകൊണ്ടാണ് അസോസിയേഷന്‍ ആരംഭിച്ചിരിക്കുന്നത്. ജെയിംസ് തെങ്ങുംകുടി (പ്രസിഡന്റ്) ഫ്രാന്‍സീസ് അറയ്ക്കല്‍,അലി കുഞ്ഞുമുഹമ്മദ് ( വൈസ് പ്രസിഡന്റുമാര്‍), വി പി ചിഞ്ചുകുമാര്‍ (സെക്രട്ടറി), എം എം അഭിലാഷ് (ജോയിന്റ് സെക്രട്ടറി), കെ എം ജോര്‍ളി (ട്രഷറര്‍), എബിന്‍സ് ചുണ്ടന്‍കുഴി, വി.കെ മാത്യു, കെ എന്‍ സജീവന്‍, ബിനീഷ്, ബെന്നി ചന്ദ്രന്‍, സെബാസ്റ്റ്യന്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് തെങ്ങുംകുടിയില്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം തിലോത്തമ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ സെക്രട്ടറി വി പി ചിഞ്ചുകുമാര്‍, വൈസ് പ്രസിഡന്റ് ഫ്രാന്‍സീസ് അറയ്ക്കല്‍, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്‌കര്‍, സേനാപതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ഷാജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെസി സാബു, വിപിന്‍ സി അഗസ്റ്റ്യന്‍, രാജാക്കാട് പഞ്ചായത്തംഗം ജോഷി കന്യാക്കുഴി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow