സിപിഐ എം സെമിനാർ ഇന്ന് കട്ടപ്പനയിൽ
സിപിഐ എം സെമിനാർ ഇന്ന് കട്ടപ്പനയിൽ

ഇടുക്കി: സിപിഐ എം ജില്ലാ സമ്മേളനത്തിനുമുന്നോടിയായി 'ആഗോളവൽക്കരണ സാമ്പത്തിക നയങ്ങളും കേന്ദ്ര- സംസ്ഥാന ബന്ധവും' എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് നാലിന് കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ സെമിനാർ നടക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് വിഷയം അവതരിപ്പിക്കും. സംഘാടകസമിതി ചെയർമാൻ കെ എസ് മോഹനൻ അധ്യക്ഷനാകും. എം എം മണി എംഎൽഎ, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എൻസിപി എസ് സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ എൻ റോയി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ, കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ്, സംഘാടകസമിതി കൺവീനർ വി ആർ സജി എന്നിവരും സാമുദായിക, സാംസ്‌കാരിക, സംഘടന നേതാക്കളും സംസാരിക്കും.
What's Your Reaction?






