കട്ടപ്പന ടൗണ്‍ഹാള്‍ നവീകരണത്തിന് പിന്നില്‍ അഴിമതിയെന്ന് എല്‍എഡിഎഫ്
കട്ടപ്പന ടൗണ്‍ഹാള്‍ നവീകരണത്തിന് പിന്നില്‍ അഴിമതിയെന്ന് എല്‍എഡിഎഫ്

ഇടുക്കി: കട്ടപ്പന ടൗണ്‍ഹാള്‍ നവീകരണത്തിന് പിന്നില്‍ അഴിമതി ആരോപണവുമായി എല്‍ഡിഎഫ് രംഗത്ത്. 75 ലക്ഷം രൂപ മുടക്കിയാണ് നഗരസഭ ടൗണ്‍ഹാള്‍ നവീകരിക്കുന്നത്. പാര്‍ക്കിങ് സൗകര്യമില്ലാതെയുള്ള നവീകരണം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ഷാജി കൂത്തോടി പറഞ്ഞു. 1982 ഡിസംബര്‍ 4ന് തറക്കല്ലിട്ട കെട്ടിടം 1988 ല്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനശേഷം ഏതാനും തവണ മാത്രമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ വര്‍ഷങ്ങളായി ടൗണ്‍ഹാള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയായിരുന്നു. ഇത് കെട്ടിടം ശോച്യാവസ്ഥയിലാകാന്‍ കാരണമായി. തുടര്‍ന്ന് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ ടൗണ്‍ഹാള്‍ സജ്ജമാക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നതിനെ തുടര്‍ന്നാണ് നഗരസഭയുടെ പ്ലാന്‍ ഫണ്ടും, ശുചിത്വ മിഷന്റെ ഫണ്ടും ഉപയോഗിച്ച് നവീകരണം നടത്തുന്നത്. എന്നാല്‍ 75 ലക്ഷം രൂപയ്ക്ക് യാതൊരുവിധ പ്രയോജനവും ഇല്ലാത്ത നിര്‍മാണ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിക്കുന്നത്. ഇത് നഗരസഭയുടെ അഴിമതിയുടെ ഉദാഹരണമാണെന്ന് ഷാജി കുത്തോടി പറഞ്ഞു. മറ്റ് ഓഡിറ്റോറിയങ്ങളെ അപേക്ഷിച്ച് സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യേണ്ട ടൗണ്‍ ഹാള്‍ വലിയ തുക മുടക്കി പ്രയോജന രഹിതമാക്കുകയാണ് നഗരസഭ. പഴയ കെട്ടിടം പൊളിച്ച് ഉപകാരപ്രദമായ കെട്ടിടം നിര്‍മിക്കേണ്ടടുത്താണ് വന്‍ തുക മുടക്കി പൊതുജനങ്ങളുടെ കണ്ണില്‍ നഗരസഭ പൊടിയിടുന്നത്. നവീകരണവുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കാനും പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുമുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്.
What's Your Reaction?






