പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ പള്ളി തിരുനാളിന് കൊടിയേറി
പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ പള്ളി തിരുനാളിന് കൊടിയേറി

ഇടുക്കി: പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് കൊടിയേറി. തിരുന്നാള്‍ 19ന് സമാപിക്കും. പൊന്തിഫിക്കല്‍ കുര്‍ബാനക്ക് ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍. എബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ഫാ. ജോസഫ് അക്കൂറ്റ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇവക കാര്യാലയത്തിന്റെ വെഞ്ചിരിപ്പും നടന്നു.കര്‍മങ്ങള്‍ക്ക് ഫാ. ജോസഫ് അക്കുറ്റ്, ട്രസ്റ്റി അംഗങ്ങളായ വാവച്ചന്‍ പൊരുവിലങ്ങാട്ട്, ബേബി വാലുമേല്‍, മാത്യു നടുവത്തേട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






