കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ 2 ഇടങ്ങളില്‍ ടോള്‍ പ്ലാസ ഉയരും
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ 2 ഇടങ്ങളില്‍ ടോള്‍ പ്ലാസ ഉയരും

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍ റൂട്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 2 ഇടങ്ങളില്‍ ടോള്‍ പ്ലാസ ഉയരും. എറണാകുളം ജില്ലയിലെ കവളങ്ങാടും മൂന്നാറിന് സമീപം പള്ളിവാസലിലും ടോള്‍ പ്ലാസ സ്ഥാപിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ദേവികുളത്തിനുസമീപം ലക്കാടാണ് ഇപ്പോള്‍ ടോള്‍ പ്ലാസ പ്രവര്‍ത്തിക്കുന്നുത്. ഇതോടൊപ്പം വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിക്കിടന്ന നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ദൂരത്തിലെ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കാട്ടാനകളുടെ സഞ്ചാരം സുഗമമാക്കുന്നതിന് 2 ഇടങ്ങളില്‍ റാംപ് നിര്‍മിക്കുന്നതിനും ധാരണയായി. വനമേഖലയിലെ നിര്‍മാണ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും വിധമാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. റോഡിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ നേര്യമംഗലം വനമേഖലയിലെ ഗതാഗതകുരുക്കിനും പരിഹാരമാകും.
What's Your Reaction?






