മാങ്കുളം കൈനഗിരിയില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു
മാങ്കുളം കൈനഗിരിയില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു

ഇടുക്കി: കല്ലാര്‍- മാങ്കുളം റോഡില്‍ കൈനഗിരിക്കുസമീപം ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകിവീണു. കാറില്‍ സഞ്ചരിച്ച മാങ്കുളം സ്വദേശി ജോബിനും കുടുംബാംഗങ്ങളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് അപകടം. മരം വീണ് കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതിയും മുടങ്ങി.
What's Your Reaction?






