'ബ്രേക്കപ്പിനു'ശേഷം സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചു: യുവതി ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം അടിമാലി സ്വദേശിയെ കെട്ടിയിട്ട് മര്‍ദിച്ചു: മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു
'ബ്രേക്കപ്പിനു'ശേഷം സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചു: യുവതി ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം അടിമാലി സ്വദേശിയെ കെട്ടിയിട്ട് മര്‍ദിച്ചു: മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

ഇടുക്കി: പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പകയില്‍ യുവതി ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. കാറില്‍ കൈയും കഴുത്തും ബന്ധിച്ചശേഷം കഴുത്തറുത്ത് കൊലപ്പെടുത്താനായിരുന്നു നീക്കം. പരിക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാര്‍ മേപുതുശേരി സുമേഷ് സോമനെ(38) അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മൊബൈല്‍ ഫോണുകളും അക്രമിസംഘം കവര്‍ന്നു. വ്യാഴാഴ്ച രാത്രി അടിമാലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കുമിടയിലുള്ള വിജനമായ സ്ഥലത്താണ് യുവാവിനുനേരെ ആക്രമണമുണ്ടായത്.
അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തിയശേഷം കൈകള്‍ സ്റ്റിയറിങ്ങിലും കഴുത്ത് ഹെഡ്‌റെസ്റ്റിലും ചേര്‍ത്ത് ബന്ധിച്ചു. തുടര്‍ന്ന് കൈയ്യിലും കഴുത്തിലും മുറിവേല്‍പ്പിച്ചെന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്നുമാണ് സുമേഷ് പറയുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറില്‍ ബന്ധിക്കപ്പെട്ട നിലയില്‍ സുമേഷിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിമാലി പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിവാഹമോചിതനായ സുമേഷ് ഡ്രൈവറാണ്. ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരിയും നാട്ടുകാരിയുമായ യുവതിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. മൂന്നുവര്‍ഷം ഇവര്‍ ഒന്നിച്ചുതാമസിച്ചു. പിന്നീട് ഇവര്‍ തമ്മില്‍ പിരിഞ്ഞു. തുടര്‍ന്ന് സുമേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് കാട്ടി യുവതി ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കി. മോശക്കാരിയാക്കി ചിത്രീകരിച്ചതിലുള്ള വൈരാഗ്യത്തിലാണ് യുവതി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയതെന്നും വിവരമുണ്ട്. അടിമാലി പൊലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?






