പാട്ട് ആസ്വദിച്ച് ചായ കുടിച്ചു, ഒപ്പം വയനാടിനൊരു കൈത്താങ്ങും: വണ്ടിപ്പെരിയാറില്‍ സിഐടിയുവിന്റെ ജനകീയ ചായക്കട
പാട്ട് ആസ്വദിച്ച് ചായ കുടിച്ചു, ഒപ്പം വയനാടിനൊരു കൈത്താങ്ങും: വണ്ടിപ്പെരിയാറില്‍ സിഐടിയുവിന്റെ ജനകീയ ചായക്കട

ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണില്‍ ഞായറാഴ്ച എത്തിയവര്‍ പാട്ട് ആസ്വദിച്ച് ചായ കുടിച്ചതിനൊപ്പം വയനാടിന്റെ പുനരധിവാസത്തില്‍ പങ്കാളിയുമായി. സിഐടിയു പോഷക സംഘടനകളായ ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയനും ഓട്ടോ ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷനും ചേര്‍ന്നാണ് വണ്ടിപ്പെരിയാറില്‍ ജനകീയ ചായക്കട തുറന്നത്. ഇവിടെ എത്തിയവര്‍ക്കായി പെരിയാര്‍ ബീറ്റ്‌സിലെ ഗായകര്‍ ജനപ്രിയ ഗാനങ്ങള്‍ ആലപിച്ചു. വയനാടിന്റെ പുനരധിവാസത്തില്‍ കണ്ണികളാകാന്‍ ജനകീയ ചായക്കടയിലേക്ക് നിരവധിപേര്‍ എത്തി.
ആദ്യകാലങ്ങളിലെ ചായക്കടകളെ അനുസ്മരിപ്പിക്കുംവിധമായിരുന്നു സിഐടിയു പ്രവര്‍ത്തകരുടെ ജനകീയ ഭക്ഷണശാല. പരമ്പരാഗത വിഭവമായ ഏത്തയ്ക്ക ബോളി, ഉഴുന്നുവട, ഉള്ളിവട എന്നിവയ്‌ക്കൊപ്പം മുളക്, വാഴയ്ക്ക ബജികളും തയാറാക്കിയിരുന്നു. ചായയ്‌ക്കോ പലഹാരങ്ങള്‍ക്കോ വില നിശ്ചയിച്ചിരുന്നില്ല. ആളുകള്‍ക്ക് അവരുടെ താല്‍പര്യപ്രകാരം തുക നിക്ഷേപിക്കാമെന്നതായിരുന്നു പ്രത്യേകത. യൂണിയന്‍ ഭാരവാഹികളായ കെ സുധാകരന്‍, വിനോദ്, എം കെ മോഹനന്‍, മുഹമ്മദാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
What's Your Reaction?






