ചൊക്രമുടി വിഷയത്തില്‍ ബൈസണ്‍വാലി വില്ലേജ് ഓഫീസ് ഉപരോധം ഒക്ടോബര്‍ 1ന്
ചൊക്രമുടി വിഷയത്തില്‍ ബൈസണ്‍വാലി വില്ലേജ് ഓഫീസ് ഉപരോധം ഒക്ടോബര്‍ 1ന്

ഇടുക്കി: ചൊക്രമുടി കൈയേറ്റ വിഷയത്തില്‍ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കൊരുങ്ങി ചൊക്രമുടി സംരക്ഷണ സമിതി. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 1ന് ബൈസണ്‍വാലി വില്ലേജ് ഓഫീസ് ഉപരോധിക്കും. ചൊക്രമുടിയെ സംരക്ഷിക്കുക, വന്യു ഭൂമി കൈയേറി പ്ലോട്ടുകള്‍ തിരിച്ചു വില്‍പ്പന നടത്തിയ ഭുമാഫിയ സംഘത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുക, ഭുമാഫിയ്‌ക്കെതിരെ ഒത്താശ ചെയ്ത റവന്യു ഫോറസ്‌ററ് ഉദ്യോഹസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഭൂമി കൈമാറ്റത്തിന് പിന്നില്‍ നടന്ന കള്ളപ്പണ ഇടപാടിനെപ്പറ്റി അന്വേഷിക്കുക,സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരില്‍ നിന്നും വീണ്ടെടുത്ത് സംരക്ഷിക്കുക, തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിക്കുന്നത്. വില്ലേജ് ഓഫീസ് ഉപരോധം അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍,പൊതുപ്രവര്‍ത്തകര്‍ വ്യാപാരി പ്രതിനിധികള്‍ വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
What's Your Reaction?






