അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഒറ്റയ്ക്ക് മറുപടി നല്‍കാനാകില്ല: വിഡി സതീശന്‍
അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഒറ്റയ്ക്ക് മറുപടി നല്‍കാനാകില്ല: വിഡി സതീശന്‍

ഇടുക്കി: അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഒറ്റയ്ക്ക് മറുപടി നല്‍കാനാകില്ലെന്നും, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിലാണ് പ്രതിപക്ഷമെന്നും വി ഡി സതീശന്‍ പുളിയന്‍മലയില്‍ പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റായിരുന്ന കെ വി ജോര്‍ജ് കരിമറ്റത്തിന്റെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ ഏത് തെറ്റായ കാര്യങ്ങള്‍ക്കും സംരക്ഷണം നല്‍കുകയും പാര്‍ട്ടി വിട്ടാല്‍ നടപടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് സിപിഎമ്മിന്റേത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പലതും പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. സര്‍ക്കാരിനെതിരെ ഏത് രീതിയില്‍ പ്രതിഷേധിക്കണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും ഭരണകക്ഷിയിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഗൗരവമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പുളിയന്‍മലയില്‍ പറഞ്ഞു.
What's Your Reaction?






