കൂമ്പന്‍പാറ ഫാത്തിമ മാത ഗേള്‍സ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കൂമ്പന്‍പാറ ഫാത്തിമ മാത ഗേള്‍സ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: അടിമാലി കൂമ്പന്‍പാറ ഫാത്തിമ മാത ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 62-ാമത് വാര്‍ഷികം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന അധ്യപിക ഡൈന ജോസിന് യാത്രയയപ്പ് നല്‍കി. കാര്‍മല്‍ഗിരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ഡോ. പ്രദീപ അധ്യക്ഷയായി. ഇടുക്കി രൂപത വികാരി ജനറല്‍ ജോസ് പ്ലാച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. വില്‍സി മരിയ, സി. റീനറ്റ്, ഫാ. ജോസഫ് വെളിഞ്ഞാലില്‍, ഫാ. എല്‍ദോസ് കൂറ്റപ്പാല കോര്‍ എപ്പിസ്‌കോപ്പ, അടിമാലി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ആനിയമ്മ ജോര്‍ജ്, കാര്‍മല്‍ഗിരി പ്രൊവിന്‍സ് എഡ്യുക്കേഷണല്‍ സെക്രട്ടറി സി. പ്രീതി, പിടിഎ പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കെ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






