ആനക്കുഴിയില്‍ പഞ്ചായത്ത് സ്ഥാപിച്ച മിനി സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതം
ആനക്കുഴിയില്‍ പഞ്ചായത്ത് സ്ഥാപിച്ച മിനി സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആനക്കുഴിയില്‍ പഞ്ചായത്ത് സ്ഥാപിച്ച മിനി സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന രഹിതമായി മാസങ്ങള്‍ കഴിഞ്ഞിട്ടും മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല. ലൈറ്റ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കുന്നതിനാവശ്യമായ നടപടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും ഹൈമാസ്റ്റ് ലൈറ്റിന്റെ അഭാവം പ്രദേശത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നുതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇതുകൂടാതെ ആനക്കുഴിയുടെ വിവിധയിടങ്ങളിലെ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളില്‍ പലതും പ്രവര്‍ത്തനരഹിതമാണ്. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് പ്രവര്‍ത്തനരഹിതമായ വഴിവിളക്കുകള്‍ മാറ്റി സ്ഥാപിക്കുകയും ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






