സംഗീതസാന്ദ്രമാണ് ടിന്റുവിന്റെ അധ്യാപനജീവിതം: കീ ബോര്‍ഡില്‍ പിറക്കുന്നത് മാന്ത്രികസംഗീതം
സംഗീതസാന്ദ്രമാണ് ടിന്റുവിന്റെ അധ്യാപനജീവിതം: കീ ബോര്‍ഡില്‍ പിറക്കുന്നത് മാന്ത്രികസംഗീതം

ഇടുക്കി: മേരികുളം സെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക ടിന്റു ദേവസ്യയുടെ അധ്യാപനജീവിതം സംഗീതസാന്ദ്രമാണ്. ഇലക്ട്രിക്കല്‍ കീ ബോര്‍ഡില്‍ ടിന്റുവിന്റെ മാന്ത്രിക വിരലുകള്‍ വിസ്മയം തീര്‍ക്കുമ്പോള്‍ ആസ്വാദര്‍ക്ക് സംഗീത വിരുന്നാണ്. രണ്ടുപതിറ്റാണ്ടിലേറെയായി കീബോര്‍ഡ് എന്ന വ്യാദ്യോപകരണം ടീച്ചര്‍ നേഞ്ചോട് ചേര്‍ത്തിട്ട്. ടിന്റുവിന്റെ വിരലുകള്‍ കീബോര്‍ഡില്‍ പതിയുമ്പോള്‍ വെസ്‌റ്റേണ്‍, ക്ലാസിക്കല്‍ സംഗീതങ്ങള്‍ മഴയായി പെയ്തിറങ്ങും പോലെയാണ്. കുട്ടിക്കാലം മുതല്‍ കീബോര്‍ഡില്‍ പരിശീലനം ആരംഭിച്ചിരുന്നു. ഏഴുവര്‍ഷമായി അധ്യാപന ജീവിതത്തിലൂടെ കടന്നുപോകുമ്പോഴും കീ ബോര്‍ഡ് സന്തതസഹചാരി തന്നെ. ഗിത്താറും വായിക്കാറുണ്ടെങ്കിലും കൂടുതല്‍ പ്രിയം കീ ബോര്‍ഡ് തന്നെ.
20 വര്‍ഷത്തിനിടെ നിരവധി ഗാനമേളകളിലും പള്ളികളിലെ ക്വയര്‍ ഗ്രൂപ്പുകളിലും ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ സ്‌കൂളുകളിലും കോളേജുകളിലും സംഗീതാധ്യാപികയായും സേവനമനുഷ്ഠിച്ചു. ഇതോടൊപ്പം വീടില്‍ കുട്ടികള്‍ക്ക് കീ ബോര്‍ഡ് പരിശീലന ക്ലാസുകളും നടത്തിവരുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപകനും ഭര്‍ത്താവുമായ കിഴക്കേമാട്ടുക്കട്ട മുണ്ടപ്ലാക്കല്‍ ആന്റണിയും മക്കളായ ആന്‍സിനും ഐവിനും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.
What's Your Reaction?






