കാഞ്ചിയാര്‍ പഞ്ചായത്ത് വികസന സെമിനാര്‍ ചേര്‍ന്നു
കാഞ്ചിയാര്‍ പഞ്ചായത്ത് വികസന സെമിനാര്‍ ചേര്‍ന്നു
ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് വികസന സെമിനാര്‍ പള്ളിക്കവല വനിതാ സാംസ്‌കാരിക നിലയത്തില്‍ ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഉദ്ഘാടനംചെയ്തു. പുതിയ സാമ്പത്തികവര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളുടെ കരട് അവതരിപ്പിച്ചു. ഭരണസമിതിയുടെയും പഞ്ചായത്തംഗങ്ങളുടെയും മേല്‍നോട്ടത്തില്‍ അവലോകനം നടത്തി. വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളികളും സുസ്ഥിരവും സമഗ്രവും പങ്കാളിത്തപരവുമായ പ്രാദേശിക വികസനത്തിന്റെ നയങ്ങള്‍ രൂപീകണവും ചര്‍ച്ച ചെയ്തു. യോഗത്തിലെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വാര്‍ഷിക പദ്ധതി തയാറാക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവരും സെമിനാറില്‍ പങ്കാളികളായി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍ വിഷയാവതരണം നടത്തി.
What's Your Reaction?