അനധികൃത നിര്‍മാണത്തിനെതിരെ പരാതി നല്‍കിയിട്ടും കട്ടപ്പന നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം 

അനധികൃത നിര്‍മാണത്തിനെതിരെ പരാതി നല്‍കിയിട്ടും കട്ടപ്പന നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം 

Jul 15, 2026 - 18:14
 0
അനധികൃത നിര്‍മാണത്തിനെതിരെ പരാതി നല്‍കിയിട്ടും കട്ടപ്പന നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം 
This is the title of the web page

ഇടുക്കി: കട്ടപ്പനയുടെ ഹൃദയഭാഗത്ത് നടക്കുന്ന അനധികൃത നിര്‍മാണത്തിനെതിരെ പരാതി നല്‍കിയിട്ടും കട്ടപ്പന നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കട്ടപ്പന മണ്ണൂര്‍ പി കെ ജോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തോടുചേര്‍ന്നാണ് നിശ്ചിത അകലം പാലിക്കാതെ കെട്ടിടത്തിന്റെ ഭിത്തി നിര്‍മിച്ചിരിക്കുന്നത്. സംഭവത്തില്‍ കട്ടപ്പന പൂവത്തുംമൂട്ടില്‍ അപ്പച്ചനെതിരെ ജൂണ്‍ 12ന് പി കെ ജോസിന്റെ ഭാര്യ ഗ്രേസി ജോസ് നഗരസഭയ്ക്ക് പരാതി നല്‍കിയിട്ടും തുടര്‍നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. അനധികൃത നിര്‍മാണം പൊളിച്ചുനീക്കുംവരെ പിന്നോട്ടില്ലെന്ന് ജോസും കുടുംബാംഗങ്ങളും വ്യക്തമാക്കി. കഴിഞ്ഞദിവസം പരാതിയുടെ നടപടിക്രമം അന്വേഷിക്കാനെത്തിയ ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ബേബി കുര്യനുനേരെ നഗരസഭ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ മുഹമ്മദ് അജ്മല്‍ അസഭ്യവര്‍ഷം  നടത്തിയെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിവാദങ്ങള്‍ക്കുപിന്നാലെ നഗരസഭ സെക്രട്ടറിയും ഉദ്യോഗസ്ഥരും പരാതിക്കാരനായ പി കെ ജോസിന്റെ വീട്ടിലെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റാതെ പിന്നോട്ടില്ല എന്ന നിലപാടിലാണ് ജോസും കുടുംബവും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow