കട്ടപ്പന നരിയമ്പാറയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു
കട്ടപ്പന നരിയമ്പാറയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു
ഇടുക്കി: കട്ടപ്പന നരിയമ്പാറയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികന്‍ നരിയമ്പാറ മുരളിപ്പറമ്പില്‍ സജി തോമസ്(50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9ഓടെയാണ് അപകടം. കട്ടപ്പന ഇഷ്ടം ഗാര്‍മെന്റിസിലെ ജീവനക്കാരാനാണ് സജി. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തു വരികയായിരുന്ന ബൈക്ക് സജിയുടെ സ്‌കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. സജിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികന്‍ ചികിത്സയിലാണ്.
What's Your Reaction?