ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ പ്രതികള്‍ 35 വര്‍ഷത്തിനുശേഷം പിടിയില്‍
ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ പ്രതികള്‍ 35 വര്‍ഷത്തിനുശേഷം പിടിയില്‍
ഇടുക്കി: ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞ പ്രതികളെ പതിറ്റാണ്ടുകള്‍ക്കുശേഷം പൊലീസ് പിടിയില്‍. കൊട്ടാരക്കര മാമ്പുഴ സരസ്വതി മന്ദിരത്തില്‍ സേതുകുമാര്‍, നെടുങ്കണ്ടം പച്ചടി പാലയ്ക്കാപറമ്പില്‍ സുകു എന്നിവരാണ് അറസ്റ്റിലായത്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മുംബൈയില്‍ എത്തിച്ചുപീഡിപ്പിയ്ക്കുകയും 17500 രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയാണ് സേതുകുമാര്‍. 2000 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്ത ഇയാള്‍ ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോകുകയായിരുന്നു. ഷോര്‍ണ്ണൂര്‍ പരുത്തിപ്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 1991 നവംബറില്‍ ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ സുകു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. വയനാട് കല്‍പ്പറ്റയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പിടികിട്ടാ പുള്ളികളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് ഇരുവരും പിടിയിലായത്.
What's Your Reaction?