കട്ടപ്പന ഉപജില്ലാ ശാസ്ത്രമേള: പാണ്ടിപ്പാറ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു
കട്ടപ്പന ഉപജില്ലാ ശാസ്ത്രമേള: പാണ്ടിപ്പാറ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഇടുക്കി: കട്ടപ്പന ഉപജില്ല ശാസ്ത്രമേളയില്‍ മികച്ച വിജയം കരസ്ഥമാക്കിയ പാണ്ടിപ്പാറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു.
മാനേജര്‍ റവ. ഫാ. ജോര്‍ജ് കരിന്തേല്‍ ഉദ്ഘാടനം ചെയ്തു. യുപി സാമൂഹികശാസ്ത്ര മേളയില്‍ ഓവറോളും, പ്രവൃത്തിപരിചയ മേളയില്‍ ഒന്നാം സ്ഥാനുവും സയന്‍സ്, ഗണിതശാസ്ത്ര മേളകളില്‍ മികച്ച വിജയവും വിദ്യാര്‍ഥികള്‍ നേടിയിരുന്നു. പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യന്‍ സി എം അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആന്‍സി തോമസ്, അധ്യാപകരായ ജോസഫ് പി എ, ദീപ തോമസ്, എംപിടിഎ പ്രസിഡന്റ് സ്വപ്ന ബിജോയ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

