കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യാഭ്യാസ അവാര്‍ഡും ആനുകൂല്യവും വിതരണം ചെയ്തു
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യാഭ്യാസ അവാര്‍ഡും ആനുകൂല്യവും വിതരണം ചെയ്തു
ഇടുക്കി: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ആനുകൂല്യ വിതരണവും സംഘടിപ്പിച്ചു. തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള അവാര്‍ഡുകളുടെയും ആനുകൂല്യങ്ങളുടെയും വിതരണോദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ നിര്‍വഹിച്ചു. യോഗത്തില്‍ ഡയറക്ടര്‍ പ്രൊഫ. പി.കെ. കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ ക്ഷേമനിധി ഓഫീസര്‍ എ. ആര്‍ വിജയ ചന്ദ്രന്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ എം ജെ മാത്യു, വര്‍ഗീസ് വെട്ടിയാങ്കല്‍, അനില്‍ ആനിക്കനാട്ട്, ജോര്‍ജ് അമ്പഴം, ജോസ് പൈനാപ്പിള്ളി, മുഹമ്മദ് യാക്കൂബ്, സ്റ്റാഫ് പ്രതിനിധി സന്ധ്യാമോള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

