വാഗമണ്ണില്‍ പാതയോരങ്ങള്‍ വൃത്തിയാക്കി
വാഗമണ്ണില്‍ പാതയോരങ്ങള്‍ വൃത്തിയാക്കി

ഇടുക്കി: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ഏലപ്പാറ പഞ്ചായത്തും ഡിടിപിസിയും കോലാഹലമേട്ടിലെ നവമാധ്യമ കൂട്ടായ്മയും ചേര്‍ന്ന് വാഗമണ്ണിലെ പാതയോരങ്ങള്‍ ശുചീകരിച്ചു. പഞ്ചായത്ത് അംഗം സിനി വിനോദ് ഉദ്ഘാടനം ചെയ്തു. പ്രദേശവാസികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍, വ്യാപാരികള്‍, നവമാധ്യമ കൂട്ടായ്മ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സൊസൈറ്റിക്കവല- നല്ലതണ്ണി റൂട്ടിലെ പാതയോരങ്ങള്‍ വൃത്തിയാക്കി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തരംതിരിച്ച് ഹരിതകര്‍മ സേനയ്ക്ക് കൈമാറി.
What's Your Reaction?






