സ്മൃതി മണ്ഡപം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് എ ഗ്രൂപ്പ്: പ്രതിഷേധവും അതൃപ്തിയും

സ്മൃതി മണ്ഡപം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് എ ഗ്രൂപ്പ്: പ്രതിഷേധവും അതൃപ്തിയും

Jan 23, 2024 - 21:09
Jul 9, 2024 - 17:18
 0
സ്മൃതി മണ്ഡപം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് എ ഗ്രൂപ്പ്: പ്രതിഷേധവും അതൃപ്തിയും
This is the title of the web page

ഇടുക്കി: അംബേദ്കര്‍-അയ്യന്‍കാളി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് എ ഗ്രൂപ്പിനെതിരെ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍. ബഹിഷ്‌കരണം നവോത്ഥാന നായകരോടുള്ള അനാദരവാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എ വിഭാഗത്തിലെ പത്തോളം പേരാണ് വിട്ടു നിന്നത്. ഐ വിഭാഗത്തില്‍ നിന്നുള്ള ഷൈനി സണ്ണി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവയ്ക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷകരണമെന്നാണ് സൂചന. ജില്ലയിലെ ദളിത് വിഭാഗത്തിന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സ്മൃതി മണ്ഡപം സ്ഥാപിച്ചത്. ബഹിഷ്‌കരണത്തിലെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവുകൂടിയായ കൗണ്‍സിലര്‍ പ്രശാന്ത് രാജു രംഗത്തെത്തി

What's Your Reaction?

like

dislike

love

funny

angry

sad

wow