വണ്ടിപ്പെരിയാറില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന: 6 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി
വണ്ടിപ്പെരിയാറില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന: 6 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി
ഇടുക്കി: വണ്ടിപ്പെരിയാര്‍, സത്രം മേഖലകളിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പഞ്ചായത്ത് ലൈസന്‍സ്, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന റിപ്പോര്‍ട്ട്, മാലിന്യ സംസ്‌കാരണ സംവിധാനം, വൃത്തിഹീനമായ അടുക്കള, പഴകിയ എണ്ണയില്‍ പാചകം തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ കണ്ടെത്തിയ 6 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. രണ്ട് ദിവസത്തിനകം ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന റിപ്പോര്‍ട്ട് എന്നിവ ബോധ്യപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ കേരള പൊതുജനരോഗ്യ നിയമം പ്രകാരം കേസെടുക്കുമെന്ന് വണ്ടിപ്പെരിയാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍ അറിയിച്ചു. 20 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 10കിലോ പഴകിയ എണ്ണ പിടിച്ചെടുത്തു. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും രാത്രി കാലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദേശീയപതയോരത്ത് കത്തിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിമല്‍ ഭൂഷന്‍, വണ്ടിപ്പെരിയാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റൊണാള്‍ഡ്, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?