മംഗളാദേവി ക്ഷേത്ര അവകാശം: സര്‍ക്കാര്‍ അവഗണന അവസാനിപ്പക്കണമെന്ന് മംഗളാദേവി ക്ഷേത്ര ചിരിറ്റബിള്‍ ട്രസ്റ്റ് 

മംഗളാദേവി ക്ഷേത്ര അവകാശം: സര്‍ക്കാര്‍ അവഗണന അവസാനിപ്പക്കണമെന്ന് മംഗളാദേവി ക്ഷേത്ര ചിരിറ്റബിള്‍ ട്രസ്റ്റ് 

Apr 23, 2026 - 17:10
 0
മംഗളാദേവി ക്ഷേത്ര അവകാശം: സര്‍ക്കാര്‍ അവഗണന അവസാനിപ്പക്കണമെന്ന് മംഗളാദേവി ക്ഷേത്ര ചിരിറ്റബിള്‍ ട്രസ്റ്റ് 
This is the title of the web page

ഇടുക്കി: മംഗളാദേവി ക്ഷേത്ര ഉത്സവ കാര്യത്തില്‍ പിന്നോക്കോക്കാരായ ക്ഷത്രിയ ചേരമര്‍ സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അനസാനിപ്പിക്കണമെന്ന് മംഗളാദേവി ക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റ്. ഇതിനെതിരെ ശക്തമായ  പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്തിന്റെ പൈതൃക സ്വത്തനായ മംഗളാദേവി ക്ഷേത്രം സംരക്ഷിച്ച് ആചാരാനുഷ്ഠാനങ്ങള്‍ നടത്തേണ്ടത് ക്ഷത്രിയ ചേരമര്‍ സമൂഹത്തിന്റെ ഐശ്വര്യത്തിനും ഉയര്‍ച്ചക്കും അനിവാര്യമായി മാറിയിട്ടുള്ളതാണ്. കേരള ഹൈക്കോടതി 2016ല്‍ ഈ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകള്‍ മംഗളാദേവി ക്ഷേത്ര ട്രസ്റ്റ് നടത്തണമെന്ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നാല്‍ അധികാരികളും ജില്ലാ ഭരണകൂടവും ഈ സമൂഹത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് തുടര്‍ന്നുവരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മംഗളാദേവി ക്ഷേത്ര ചാരിറ്റവിള്‍ ട്രസ്റ്റ് സുപ്രീം കോടതിയിലും കേരളാ ഹൈക്കോടതിയിലും ക്ഷേത്രം സ്ഥിതി ചെയ്യുന്ന പീരുമേട് താലൂക്കിലെ പീരുമേട് മുന്‍സിഫ് കോടതിയിലും മംഗളാദേവി ക്ഷേത്രം പൂര്‍ണമായും ക്ഷേത്ര ട്രസ്റ്റിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേസ് നടന്നുവരുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എംകെസിഎസ് സംസ്ഥാന പ്രസിഡന്റ് രാജൂ കുടമാളൂര്‍, പ്രദീപ് ആനക്കുളം എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow