നിതിന്‍ രാജിന്റെ മരണത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ദലിത് സംയുക്ത സമിതി 

നിതിന്‍ രാജിന്റെ മരണത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ദലിത് സംയുക്ത സമിതി 

Apr 23, 2026 - 17:31
 0
നിതിന്‍ രാജിന്റെ മരണത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ദലിത് സംയുക്ത സമിതി 
This is the title of the web page

ഇടുക്കി: നിതിന്‍ രാജിന്റെ മരണത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ദലിത് സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 28ന് വിവിധ ദളിത് സംഘടനകള്‍ നേതൃത്വം നല്‍കുന്ന നിധിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്  ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. നിതിന്റെ കുടുംബം ന്ല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. 10 കോടി രൂപ നഷ്ടപരിഹാരമായി കുടുംബത്തിന് അനുവദിക്കുക, മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിക്കുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ശക്തമായ പ്രതിഷേധം കേരളം മുഴുവന്‍ അലയടിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സാജു വള്ളക്കടവ്, കെ ടി ജയന്‍, പി കെ അപ്പുക്കുട്ടന്‍, സി എസ് രാജേന്ദ്രന്‍, പെണ്ണമ്മ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow