എഴുകുംവയല്‍ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ കാല്‍നട തീര്‍ഥാടനം 26, 27 തീയതികളില്‍
എഴുകുംവയല്‍ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ കാല്‍നട തീര്‍ഥാടനം 26, 27 തീയതികളില്‍
ഇടുക്കി: 40-ാംവെള്ളി ആചരണത്തോടനുബന്ധിച്ച് എഴുകുംവയല്‍ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ കാല്‍നട തീര്‍ഥാടനം 26, 27 തീയതികളിലായി നടക്കും. 26ന് വൈകിട്ട് അഞ്ചിന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍നിന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നയിക്കുന്ന കാല്‍നടയാത്ര രാത്രി 10.30ന് തങ്കമണിയില്‍ എത്തിച്ചേരും. 27ന് മുലര്‍ച്ചെ നാലിന് തങ്കമണിയില്‍നിന്ന് പുനരാരംഭിക്കുന്ന തീര്‍ഥാടനം രാവിലെ 7.15ന് വെട്ടിക്കാമറ്റം ജങ്ഷനില്‍ എത്തിച്ചേരും. പുലര്‍ച്ചെ അഞ്ചിന് വെള്ളയാംകുടിയില്‍നിന്നും നാലിന് തോപ്രാംകുടിയില്‍നിന്നും ആറിന് നെടുങ്കണ്ടത്തുനിന്നും പുറപ്പെടുന്ന തീര്‍ഥാടകര്‍ യാത്രയില്‍ അണിനിരക്കും. എട്ടിന് മലയടിവാരത്തെ കപ്പേളയില്‍ പ്രാര്‍ഥനയ്ക്കുശേഷം മലകയറും. 9.30ന് മലമുകളിലെ തീര്‍ഥാടക പള്ളിയില്‍ തക്കല രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കുര്‍ബാന നടക്കും. രാത്രികാലങ്ങളിലും മലകയറാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മോണ്‍. ജോസ് കരിവേലിക്കല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ഫാ. ജോസഫ് ചുനയംമാക്കല്‍, ഫാ. നിര്‍മല്‍ കളത്തില്‍ക്കാട്ടില്‍, ഷാജി മാത്യു, സുനില്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?