ഭൂട്ടാന്‍ കാര്‍ കടത്ത്: അടിമാലിയിലും ഇഡി പരിശോധന

ഭൂട്ടാന്‍ കാര്‍ കടത്ത്: അടിമാലിയിലും ഇഡി പരിശോധന

Oct 8, 2025 - 16:14
 0
ഭൂട്ടാന്‍ കാര്‍ കടത്ത്: അടിമാലിയിലും ഇഡി പരിശോധന
This is the title of the web page

ഇടുക്കി: ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി അടിമാലിയിലും ഇഡി പരിശോധന. തിരുവനന്തപുരം സ്വദേശിനിയുടെ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ കഴിഞ്ഞദിവസം അടിമാലിയിലെ വര്‍ക്ക് ഷോപ്പില്‍ നിന്നും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ വാഹനത്തിന്റെ സാമ്പത്തിക ഇടപാടുകളടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇഡി പരിശോധന നടത്തിയതെന്നാണ് വിവരം. ഇന്ത്യയിലേക്ക് ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെകുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ശൃംഖലയുടെ വ്യാജ രേഖകളും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യാജ ആര്‍ടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വാഹനങ്ങള്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ വിലക്ക് വിറ്റു. ഫെമയുടെ 3,4,8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇഡി നടപടി ആരംഭിച്ചിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow