കട്ടപ്പനക്ക് അഭിമാനമായി ഓസാനം സ്വിമ്മിങ് അക്കാദമി
കട്ടപ്പനക്ക് അഭിമാനമായി ഓസാനം സ്വിമ്മിങ് അക്കാദമി

ഇടുക്കി: ജില്ലയില്‍ ആദ്യമായി സെമി ഒളിമ്പിക് നിലവാരത്തില്‍ ഒരു സ്വിമ്മിങ് അക്കാദമി,കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനോടനുബന്ധിച്ച് ഏപ്രില്‍ 1 തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തിങ്കളാഴ്ച രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു അറക്കല്‍ പിതാവ് ആശീര്‍വദിച്ച് നാടിന് സമര്‍പ്പിക്കുകയും, ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും പ്രവേശനം. രാവിലെ 5 മണിമുതല്‍ രാത്രി 10 മണി വരെയാണ് അക്കാദമിയുടെ പ്രവര്‍ത്തനം. 25 മീറ്റര്‍ നീളവും, 12.5 മീറ്റര്‍ വീതിയുമുള്ള പൂളില്‍ 6 ട്രാക്കുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 5 വയസുമുതലുള്ളവര്‍ക്ക് പ്രവേശനം ലഭ്യമാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക പരിശീലനം. രാവിലെ 7 മുതല്‍ 9 മണിവരെ പരിശീലകന്റെ സേവനം ലഭ്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളിയില്‍, ഡയറക്ടര്‍ ഫാ.മനു മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ജോസ് വര്‍ഗീസ്, സ്‌കൂള്‍ ട്രസ്റ്റി ബേബിച്ചന്‍ കണയംപ്ലാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






