കഞ്ഞിക്കുഴി സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ റാലി നടത്തി
കഞ്ഞിക്കുഴി സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ റാലി നടത്തി
ഇടുക്കി: കഞ്ഞിക്കുഴി സെന്റ് മേരീസ് യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 'കൈകോര്‍ക്കാം ലഹരിക്കെതിരെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ലഹരി വിരുദ്ധ റാലിയും ഫ്‌ളാഷ് മോബും നടത്തി. കഞ്ഞിക്കുഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റാലി കഞ്ഞിക്കുഴി എസ്എച്ച്ഒ സുരേഷ് വി എം ഫ്‌ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ് പോള്‍ മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി എസ്‌ഐ അനീഷ് മാത്യു, പിടിഎ പ്രസിഡന്റ് മാത്യു ഐക്കര എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ അപര്‍ണ ജോസഫ്, ജോഷി ജോസഫ്, ആശ ബാലകൃഷ്ണന്‍, സിനോജ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

