ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ജില്ലാ പൊലീസിന്റെ ഇരുചക്ര വാഹന റാലിക്ക് അണക്കരയില്‍ സ്വീകരണം നല്‍കി
ലഹരി വിരുദ്ധ ബോധവല്‍ക്കരണം: ജില്ലാ പൊലീസിന്റെ ഇരുചക്ര വാഹന റാലിക്ക് അണക്കരയില്‍ സ്വീകരണം നല്‍കി
ഇടുക്കി: ലഹരി വിരുദ്ധ ബോധവല്‍കരണത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് നടത്തുന്ന ബൈക്ക് റാലിക്ക് അണക്കരയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി ബിജു കെ ആര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എച്ച് സനല്‍ കുമാര്‍ ക്യാപ്റ്റനായുള്ള ജാഥ ബുധനാഴ്ച ചെറുതോണിയില്‍ സമാപിക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വലിയ സാമൂഹ്യ വിപത്തായി മാറിയിരിക്കുന്ന സാഹചര്യത്തിലും സിന്തറ്റിക് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം യുവതലമുറയെ കാര്‍ന്നു തിന്നുന്ന പശ്ചാത്തലത്തിലുമാണ് ഇവയ്‌ക്കെതിരെ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബൈക്ക് റാലി സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി ഏകോപനസമിതി, ലയണ്‍സ് ക്ലബ്, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്ത്രീഡല്‍, കാഴ്ച സാംസ്‌കാരിക വേദി, അക്ഷര സ്വയം സഹായ സംഘം, ഗാന്ധിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍, അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റി, ശിവപാര്‍വതി ക്ഷേത്രം ട്രസ്റ്റ്, എസ്എന്‍ഡിപി യോഗം ചക്കുപള്ളം ശാഖ, കുമളി വൈഎംസിഎ, ജെസിഐ സഹ്യാദ്രി, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍, പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി, അണക്കര ഗവ. സ്‌കൂള്‍, വണ്ടന്‍മേട് എംഇഎസ് സ്‌കൂള്‍, തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. അണക്കര ഗവ. സ്‌കൂള്‍, വണ്ടന്‍മേട് എംഇഎസ് സ്‌കൂള്‍, എന്നിവിടങ്ങളിലെ എസ്പിസി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ലഹരിക്കതിരെ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
What's Your Reaction?

