കട്ടപ്പനയില്‍ ശാലോം ഫെസ്റ്റിവല്‍: പങ്കെടുക്കുന്നത് ആയിരങ്ങള്‍
കട്ടപ്പനയില്‍ ശാലോം ഫെസ്റ്റിവല്‍: പങ്കെടുക്കുന്നത് ആയിരങ്ങള്‍
ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ ശാലോം ഫെസ്റ്റിവല്‍ ഇടവക സഹവികാരി ഫാ. അനൂപ് കരിങ്ങാട് ഉദ്ഘാടനംചെയ്തു. സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ കുര്‍ബാനയോടെ ഫെസ്റ്റിവല്‍ ആരംഭിച്ചു. ശാലോം ടിവി പ്രേക്ഷകര്‍, ശാലോം പീസ് ഫെലോഷിപ്പ് അംഗങ്ങള്‍, ശാലോം ഗുണഭോക്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ ആളുകള്‍ പങ്കെടുത്തു. യേശുക്രിസ്തുവിന്റെ സമാധാന സന്ദേശം പ്രചരിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാണ് പരിപാടി. ഡിസംബര്‍ 13 വരെ വിവിധ ഇടങ്ങളിലായി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചുവരുന്നു.
ആത്മിയ പ്രഭാഷകരായ ബെന്നി പുന്നത്തറ, ഫാ. റോയി പാലാട്ടി, ഡോ. ജോണ്‍ ഡി എന്നിവരുടെ നേതൃത്വത്തില്‍ ആരാധന, വചനശുശ്രൂഷ, സാക്ഷ്യം എന്നിവയും നടന്നു. ഫാ. ജോസ് വലിയമറ്റം, ഫാ. ഷിബു തോമസ്, എ ജെ തോമസ്, സാബു സ്‌കറിയ പതിനഞ്ചില്‍, ഫിലിപ്പ് ചേക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

