കട്ടപ്പന എംഡിഎംഎ കേസ്: മൂന്നാംപ്രതിയായ മുളകരമേട് സ്വദേശി പിടിയില്‍
കട്ടപ്പന എംഡിഎംഎ കേസ്: മൂന്നാംപ്രതിയായ മുളകരമേട് സ്വദേശി പിടിയില്‍
ഇടുക്കി: കട്ടപ്പന മുളകരമേട്ടില്‍ വീട്ടില്‍നിന്ന് രാസലഹരി പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മുളകരമേട് അരിപ്ലാക്കല്‍ ജെറോം ജോയി(27)യാണ് ബംഗളുരുവില്‍നിന്ന് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ബംഗളുരുവില്‍നിന്ന് എംഡിഎംഎ ഉള്‍പ്പെടെയുള്ളവ എത്തിച്ച് ജില്ലയിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് വില്‍ക്കുന്ന സംഘത്തില്‍പ്പെട്ടയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മുളകരമേട് എകെജി പടി കാഞ്ഞിരത്തുംമൂട്ടില്‍ സുധീഷ്, എകെജി പടിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുവാറ്റുപുഴ ഏണനെല്ലൂര്‍ തൃക്കപ്പടി കുന്നുംപുറത്ത് ശ്രീജിത്ത് ജോണി എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. സുധീഷിന്റെ വീട്ടില്‍നിന്ന് 39.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍, എസ്‌ഐ മഹേഷ്, എസ്.സിപിഒ ജോബിന്‍ ജോസ്, ജോസഫ്, സിപിഒ അല്‍ബാഷ് എന്നിവരാണ് അന്വേഷണം.
What's Your Reaction?

