ഇടുക്കി ജില്ലയെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണം: യുഡിഎഫ് ജില്ലാ നേതൃത്വം

ഇടുക്കി ജില്ലയെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണം: യുഡിഎഫ് ജില്ലാ നേതൃത്വം

May 8, 2024 - 21:56
Jun 27, 2024 - 23:13
 0
ഇടുക്കി ജില്ലയെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണം: യുഡിഎഫ് ജില്ലാ നേതൃത്വം
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിലെ തോട്ടംമേഖല കരിഞ്ഞ് നശിച്ചുകൊണ്ടിരിക്കുമ്പോഴും ജനങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടം ഓടുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെയും, ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയും നിസംഗത മാപ്പര്‍ഹിക്കാത്ത വീഴ്ചയാണെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം. കൃഷിയും നിര്‍മാണവും നടത്തുന്ന ജനങ്ങളുടെമേല്‍ കുതിര കയറുന്ന ജില്ലയിലെ ദുരന്തനിവാരണ അതോറിറ്റിക്കും - ജില്ലാ ഭരണകൂടത്തിനും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളതെന്ന് വ്യക്തമാക്കണം. ദുരന്തനിവാരണ ആക്ട് അനുസരിച്ച് ജില്ലയെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണം. കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. കര്‍ഷകരുടെ കടങ്ങളുടെ പലിശ എഴുതി തള്ളുകയും വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കുടിവെള്ളത്തിന്റെ്‌റെ ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലില്‍ കെട്ടിവെച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവായി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപനം പ്രതിഷേധാര്‍ഹമാണ്. കുടിവെള്ളത്തിന്റെ വില ദിനംപ്രതി വര്‍ധിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow