കാലാവസ്ഥ വ്യതിയാനം ജാതി കര്‍ഷകര്‍ക്ക് തിരിച്ചടി
കാലാവസ്ഥ വ്യതിയാനം ജാതി കര്‍ഷകര്‍ക്ക് തിരിച്ചടി

ഇടുക്കി:കാലവസ്ഥ വ്യതിയാനവും കനത്ത ചൂടും ജാതി കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. അമിതമായ ചൂട് ജാതി മരങ്ങള്‍ ചുവടെ ഉണങ്ങിപ്പോകുന്ന അവസ്ഥയും കാപൊഴിയുന്നതും കൃഷിയില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കുകയാണ്. ആവശ്യമായ ജലം നല്‍കിയാലും പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ ജാതിമരങ്ങള്‍ ഉണങ്ങിപ്പോകുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. ഹൈറേഞ്ചിലെ കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടത്തില്‍ ഇടവിളയായിട്ടാണ് ജാതി കൃഷി ചെയ്യുന്നത്. മികച്ച വില വിപണിയില്‍ ജാതിക്കാക്കും ജാതി പത്രിക്കും ലഭിക്കുന്നുണ്ടെങ്കിലും അത് പ്രയോജനപ്പെടുന്നില്ലായെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ മഴ ഇനിയും ലഭിച്ചില്ലെങ്കില്‍ കാര്‍ഷിക മേഖല പാടെ തകരുന്ന അവസ്ഥയാവും ഇനി ഉണ്ടാകാന്‍ പോകുന്നതെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
What's Your Reaction?






