ഏലപ്പാറ ലക്ഷംവീട് അപ്പസ്‌തോലിക്ക് ക്രിസ്ത്യന്‍ മിനിസ്ട്രി പള്ളിക്കുനേരെ കല്ലേറ്: ക്രിസ്ത്യന്‍ ഐക്യവേദി പ്രതിഷേധിച്ചു
ഏലപ്പാറ ലക്ഷംവീട് അപ്പസ്‌തോലിക്ക് ക്രിസ്ത്യന്‍ മിനിസ്ട്രി പള്ളിക്കുനേരെ കല്ലേറ്: ക്രിസ്ത്യന്‍ ഐക്യവേദി പ്രതിഷേധിച്ചു
ഇടുക്കി: പുതുവര്‍ഷ പ്രാര്‍ഥനയ്ക്കിടെ ഏലപ്പാറ ലക്ഷംവീട് അപ്പസ്‌തോലിക്ക് ക്രിസ്ത്യന്‍ മിനിസ്ട്രി പള്ളിക്കുനേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ ക്രിസ്ത്യന്‍ ഐക്യവേദി പ്രതിഷേധിച്ചു. സംഭവത്തില്‍ പീരുമേട് പൊലീസ് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കുര്യാക്കോസ് എം കുടക്കച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാസ്റ്റര്‍ ജയ്‌സണ്‍ ഇടുക്കി അധ്യക്ഷനായി. പാസ്റ്റര്‍മാരായ പരിശുദ്ധ ദാനിയേല്‍, വി എസ് ജോസഫ്, രാജന്‍ മോസസ്, വി സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?