കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ബിജെപി മാര്‍ച്ച് നടത്തി
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ബിജെപി മാര്‍ച്ച് നടത്തി

ഇടുക്കി: കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ നിലച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മാര്‍ച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു.
കര്‍ഷകരുടെയും ആദിവാസി ജനവിഭാഗങ്ങളുടെ ഏക ആശ്രയമായ കാഞ്ചിയാര്‍ എഫ്എച്ച്‌സിയില്‍ കിടത്തി ചികിത്സ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്താനാണ് ബിജെപിയുടെ തീരുമാനം...
കേരളത്തിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിലൊന്നായ കാഞ്ചിയാറിന് കായകല്‍പ്പ പുരസ്‌കാരം ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാരുണ്ടെങ്കിലും കിടത്തി ചികിത്സ നിലച്ചിട്ട് മാസങ്ങളായി. ഇത് ദൂസ്ഥലങ്ങളില്‍ നിന്ന് ഇവിടെ രോഗികളില്‍ കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദിവസേന ടാക്‌സി വിളിച്ചെത്താന്‍ വലിയ തുട മുടക്കേണ്ടി വരുന്നു. ഇത് നിര്‍ധനരായവര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് നടപടി സ്വീകരിക്കേണ്ട അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നേതാക്കള്‍ പറയുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അവരുടെ സൗകര്യത്തിനനുസരിച്ചാണ് ഇവിടെ എത്തുന്നതും തിരികെ പോകുന്നതും. ജില്ല വൈസ് പ്രസിഡന്റ് പ്രകാശ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം രാജന്‍ മണ്ണൂര്‍, റോയ് എം എല്‍, അഖില്‍ ഗോപിനാഥ്, ഉത്തമന്‍, ജിമിച്ചന്‍ ഇളംതുരുത്തി, ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






