ഓസാനം സ്വിമ്മിങ് അക്കാദമിയില്‍നിന്ന് നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ഓസാനം സ്വിമ്മിങ് അക്കാദമിയില്‍നിന്ന് നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഇടുക്കി: കട്ടപ്പന ഓസാനം സ്വിമ്മിങ് അക്കാദമിയില്‍ നിന്ന് നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഡി വിപിന്‍ദാസ് സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്ന് കുട്ടികളെയും യൂവാക്കളെയും സംരക്ഷിക്കുവാന്‍ നീന്തല്‍ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. 2024 ഏപ്രില്‍ 1നാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിങ് അക്കാദമി നാടിന് സമര്‍പ്പിച്ചത്. ഒന്നര വര്‍ഷം കൊണ്ട് മുതിര്‍ന്നവരും കുട്ടികളുമായി 6000ത്തിലേറെ പേര്‍ നീന്തല്‍ പരിശീലിച്ചു. പഠനത്തിനൊപ്പം കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പ്രിന്‍സിപ്പല്‍ ഫാ. മനു കെ മാത്യു പറഞ്ഞു. കട്ടപ്പന പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഡി വിബിന്‍ ദാസ് പറഞ്ഞു. ദിവസവും രാവിലെ 5 മുതല്‍ രാത്രി 10 വരെ സ്വിമ്മിങ് പരിശീലനത്തിന് അവസരമുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
What's Your Reaction?






