കട്ടപ്പന റൂറല്‍ സഹകരണ സംഘത്തിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് തുറന്നു
കട്ടപ്പന റൂറല്‍ സഹകരണ സംഘത്തിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് തുറന്നു

ഇടുക്കി: കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കുന്തളംപാറ റോഡിലെ നീതി പേപ്പര്‍ മാര്‍ട്ടില്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് തുറന്നു. പ്രസിഡന്റ് എം ജെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ബ്രാന്‍ഡഡ് കമ്പനികളുടെ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ ബാഗുകള്‍, നോക്ക്ബുക്ക്, പേന, പുതിയ മോഡലുകളിലുള്ള വിവിധതരം കുടകള്‍, പെന്‍സില്‍ ബോക്‌സ്, ലഞ്ച് ബോക്‌സ്, വാട്ടര്‍ബോട്ടില്‍, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, കളര്‍പെന്‍സിലുകള്‍ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും പൊതുവിപണിയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ഇവിടെ ലഭ്യമാണ്. കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ തോമസ് മൈക്കിള്‍ ആദ്യവില്‍പ്പന നടത്തി. സൊസൈറ്റി മുന്‍ പ്രസിഡന്റ് വി ആര്‍ സജി, ഭരണസമിതിയംഗങ്ങളായ കെ എന്‍ ചന്ദ്രന്‍, ജോസ് എട്ടിയില്‍, സെക്രട്ടറി റെജി എബ്രഹാം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






