കേരള ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃസംഗമം കട്ടപ്പനയില്‍ നടത്തി
കേരള ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃസംഗമം കട്ടപ്പനയില്‍ നടത്തി
ഇടുക്കി: ക്ഷീര-കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ ജെ ജോസ് മോന്‍. ഉല്‍പാദന ചെലവ് കുത്തനെ ഉയരുമ്പോഴും കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്നും വോട്ടര്‍പട്ടികയില്‍നിന്ന് ലക്ഷക്കണക്കിനുപേരെ ഒഴിവാക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയില്‍ സംഘടിപ്പിച്ച പാര്‍ട്ടി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലിത്തീറ്റ, കാര്‍ഷിക ഇന്‍പുട്ടുകള്‍, കീടനാശിനികള്‍, വളങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധനവ് കര്‍ഷകരെ സാമ്പത്തികമായി തളര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭരണകൂടം എന്ന ജനാധിപത്യ സങ്കല്‍പ്പത്തിനുപകരം ഭരണകൂടങ്ങള്‍ വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന സാഹചര്യം രാജ്യത്ത് രൂപപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് എം എം ജോര്‍ജ് അധ്യക്ഷനായി. കെഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാജു എം ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി കെ ജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജിസണ്‍ ജോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?