അഞ്ചുരുളി ആദിവാസിക്കുടിയില്‍ കാട്ടാനശല്യം: വീട് തകര്‍ത്തു

അഞ്ചുരുളി ആദിവാസിക്കുടിയില്‍ കാട്ടാനശല്യം: വീട് തകര്‍ത്തു

Jun 7, 2025 - 17:33
Jun 7, 2025 - 17:37
 0
അഞ്ചുരുളി ആദിവാസിക്കുടിയില്‍ കാട്ടാനശല്യം: വീട് തകര്‍ത്തു
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ അഞ്ചുരുളി ആദിവാസിക്കുടിയില്‍ കാട്ടാനശല്യം രൂക്ഷം. ജെയിംസ് പ്ലാപ്പറമ്പിലിന്റെ വീട് തകര്‍ത്തു. നിരവധിപേര്‍ക്ക് കൃഷിനാശവുമുണ്ടാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ കാട്ടാനശല്യമുണ്ടാകുന്നത്. നിലവില്‍ അഞ്ചിലേറെ കാട്ടാനകള്‍ ഇടുക്കി വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പ്രദേശമായ ഇവിടെ ചുറ്റിത്തിരിയുന്നതായി നാട്ടുകാര്‍ പറയുന്നു. ചിരട്ടവയലില്‍ റെജി, കുഴിയാനിപള്ളില്‍ രുഗ്മിണി, പ്ലാപ്പറമ്പില്‍ ജെയിംസ്, വെട്ടിക്കല്‍ റ്റിന്റ എന്നിവരുടെ പുരയിടങ്ങളിലാണ് കൃഷിനാശമുണ്ടാക്കിയത്.
മുമ്പ് വനാതിര്‍ത്തിയില്‍ സോളാര്‍ വൈദ്യുതി വേലി സ്ഥാപിക്കാന്‍ വനംവകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, മേഖലയില്‍ കാട്ടാനശല്യം കുറവാണെന്നതിന്റെ പേരില്‍ പദ്ധതി നടപ്പായില്ല. കാട്ടാനശല്യം മൂലം ജോലിക്ക് പോകാന്‍ കഴിയാത്ത ദുരവസ്ഥയാണ് പലര്‍ക്കും. മഴക്കാലത്ത് ആദിവാസിക്കുടി ഒറ്റപ്പെടുന്ന സ്ഥിതിയാണ്. വന്യമൃഗശല്യം ഒഴിവാക്കാന്‍ ആര്‍ആര്‍ടിയുടെ സേവനം ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow