തങ്കമണി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആചരിച്ചു  

തങ്കമണി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആചരിച്ചു  

May 26, 2026 - 10:47
 0
തങ്കമണി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആചരിച്ചു  
This is the title of the web page

ഇടുക്കി: അഖില ഭാരത അയ്യപ്പസേവ സംഘം 1173-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ തങ്കമണി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആചരിച്ചു. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍ മുഖ്യ കാര്‍മികത്വവും മേല്‍ശാന്തി സി എന്‍ ചന്ദ്രന്‍, അരുണ്‍ ശാന്തി എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. നിര്‍മാല്യദര്‍ശനം, മഹാഗണപതിഹോമം, നവകലശപൂജ, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകളോടെയാണ് വാര്‍ഷികാചരണം നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് കെ കെ ജയ്‌മോന്‍, സെക്രട്ടറി രാജശേഖരന്‍ നായര്‍, ട്രഷറര്‍ എ ടി സജി, വൈസ് പ്രസിഡന്റ് പി ജി ശിവദാസ്, ഭൂവനചന്ദ്രന്‍, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow