കട്ടപ്പനയില്‍ ആക്രി തൊഴിലാളിയെ സുഹൃത്ത് അടിച്ചുകൊന്നു: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു
കട്ടപ്പനയില്‍ ആക്രി തൊഴിലാളിയെ സുഹൃത്ത് അടിച്ചുകൊന്നു: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു
ഇടുക്കി: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ആക്രി തൊഴിലാളിയെ സുഹൃത്ത് മര്‍ദിച്ച് കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റൊരു ആക്രി തൊഴിലാളിയായ തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രിയാണ് സംഭവം. പ്രശാന്തനും രമേഷ് പാണ്ഡ്യനും സുഹൃത്തുക്കളും ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനം നടത്തുന്നവരുമാണ്. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച രാവിലെ ആക്രിക്കട തുറക്കാനെത്തിയവരാണ് പ്രശാന്തനെ മുന്‍വശത്ത് മരിച്ചനിലയില്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പ്രശാന്തനെ രമേഷ് മര്‍ദിക്കുന്നത് കടയിലെ സിസി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇടുക്കിയില്‍നിന്ന്
ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോയി മാത്യു, കട്ടപ്പന എസ്എച്ച്ഒ ഷാജു എ എന്‍, എസ്‌ഐ ബേബി ബിജു എന്നിവരടങ്ങിയ സംഘം അന്വേഷണം തുടങ്ങി.
What's Your Reaction?
