എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു 

എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു 

May 25, 2026 - 12:36
May 25, 2026 - 12:38
 0
എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍  പഠനോപകരണങ്ങള്‍ വിതരണം ചെയ്തു 
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ മുരിക്കാശേരിയില്‍ ശാഖയില്‍ പഠനോപകരണ വിതരണം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയ്തു. ശാഖയിലെ 150ലേറെ  വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ശാഖാ പ്രസിഡന്റ് ബാബു പാലോലില്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, ക്ഷേത്രം മേല്‍ശാന്തി ഹരികൃഷ്ണന്‍, യൂണിയന്‍ കൗണ്‍സിലര്‍ മനേഷ് കുടിക്കയത്ത്, ശാഖാ സെക്രട്ടറി മോഹനന്‍ പ്ലാക്കല്‍, വൈസ് പ്രസിഡന്റ് സുകുമാരന്‍ ശരണ്‍കുത്തിയില്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി ബിബിന്‍ കുന്നിനിയില്‍, അമല്‍ അശോകന്‍, രാധാ ശശി എന്നിവര്‍ സംസാരിച്ചു. ബിനോയി തവളയാങ്കല്‍, മനോജ്, ധനേഷ്, രഞ്ജിത്ത്, കൗസല്യ, ജിനി സരസന്‍ പ്ലാക്കല്‍, മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow