ഐഎന്‍ടിയുസി കാമാക്ഷി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

ഐഎന്‍ടിയുസി കാമാക്ഷി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

May 25, 2026 - 12:50
 0
ഐഎന്‍ടിയുസി കാമാക്ഷി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
This is the title of the web page

ഇടുക്കി: ഐഎന്‍ടിയുസി കാമാക്ഷി മണ്ഡലം കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് രാജാ മാട്ടുകാരന്‍ ഉദ്ഘാടനം ചെയ്തു. ആശവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരുടെ ശമ്പള വര്‍ധനവ് നടപ്പാക്കിക്കൊണ്ട് യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കം കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ സുവര്‍ണ കാലത്തിന്റെ വിളംബര പ്രഖ്യാപനമാണെന്ന് അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി ഇടുക്കി റീജിയണല്‍ പ്രസിഡന്റ് തങ്കച്ചന്‍ കാരയ്ക്കാവയലില്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു.  മണ്ഡലം പ്രസിഡന്റ് ജെയിംസ് കോശി അധ്യക്ഷനായി. കെപിസിസി നിര്‍വാഹക സമിതിയംഗം എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുഞ്ചേരിയില്‍, ഡിസിസി സെക്രട്ടറി എസ് ടി അഗസ്റ്റിന്‍, വിപിന്‍ ആനിക്കാട്ട്, സന്തോഷ് കൊല്ലിക്കുളവില്‍, ജോസ് തൈച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow