ആല്‍പ്പാറ ഫ്രണ്ട്‌സ് കര്‍ഷക പുരുഷ സ്വയം സഹായ സംഘം വാര്‍ഷികം ആഘോഷിച്ചു
ആല്‍പ്പാറ ഫ്രണ്ട്‌സ് കര്‍ഷക പുരുഷ സ്വയം സഹായ സംഘം വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: കഞ്ഞിക്കുഴി ആല്‍പ്പാറ ഫ്രണ്ട്‌സ് കര്‍ഷക പുരുഷ സ്വയം സഹായ സംഘത്തിന്റെ വാര്‍ഷികവും 1001-ാമത് യോഗവും നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. കൃഷിയ്‌ക്കൊപ്പം എട്ടുവര്‍ഷമായി ''ഫ്രണ്ട്‌സ് ആല്‍പ്പാറ'' എന്ന പേരില്‍ ഹയറിങ് സെന്ററും സംഘം നടത്തി വരുന്നു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ ശേഖരിച്ച് വിപണനം ചെയ്യുന്ന ഫ്രണ്ട്‌സ് കര്‍ഷക വിപണിയും സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി മാത്യു ഏറത്ത്, വൈസ് പ്രസിഡന്റായി ഷിജു നരിതൂക്കില്‍, സെക്രട്ടറിയായി ജിസ് ചാലില്‍, ട്രഷററായി ബിനോയി വെള്ളക്കട എന്നിവരെ തെരഞ്ഞെടുത്തു. സംഘം പ്രസിഡന്റ് മനോജ് ജോസഫ് അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറക്കയ്പ്പറമ്പില്‍, സെക്രട്ടറി ജിസ് മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
