ഐഎന്‍ടിയുസി മരിയാപുരം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 

ഐഎന്‍ടിയുസി മരിയാപുരം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 

May 25, 2026 - 11:57
 0
ഐഎന്‍ടിയുസി മരിയാപുരം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 
This is the title of the web page

ഇടുക്കി: ഐഎന്‍ടിയുസി മരിയാപുരം മണ്ഡലം കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രതിസന്ധികളും അവകാശ നിഷേധങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ടിംബര്‍, മോട്ടോര്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങി നിരവധി മേഖലകളില്‍ നിന്നുള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് സാബു ജോസഫ് അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കെ എം ജലാലുദീന്‍, നെടുങ്കണ്ടം റീജിണല്‍ പ്രസിഡന്റ് സന്തോഷ്, മോട്ടോര്‍ തൊഴിലാളി പ്രതിനിധി കെ സി ബിനു, നേതാക്കളായ കെ ഡി മോഹനന്‍, മനാഫ് എന്നിവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow