ജില്ലാ അണ്ടര്‍ 13 ചെസ് സെലക്ഷന്‍ ടൂര്‍ണമെന്റ്: ജോഹാനും സിയായും ചാമ്പ്യന്‍മാര്‍

ജില്ലാ അണ്ടര്‍ 13 ചെസ് സെലക്ഷന്‍ ടൂര്‍ണമെന്റ്: ജോഹാനും സിയായും ചാമ്പ്യന്‍മാര്‍

Apr 12, 2026 - 11:22
 0
ജില്ലാ അണ്ടര്‍ 13 ചെസ് സെലക്ഷന്‍ ടൂര്‍ണമെന്റ്: ജോഹാനും സിയായും ചാമ്പ്യന്‍മാര്‍
This is the title of the web page

ഇടുക്കി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി കട്ടപ്പനയില്‍ നടത്തിയ ഇടുക്കി ജില്ലാ അണ്ടര്‍ 13 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പൊതുവിഭാഗത്തില്‍ കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിലെ ജോഹാന്‍ സി ജിന്‍സണും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജമുടി ഡീപോള്‍ പബ്ലിക് സ്‌കൂളിലെ സിയാ സിജുവും ജേതാക്കളായി. ഓപ്പണ്‍ വിഭാഗത്തില്‍ അണക്കര മോണ്‍ട്‌ഫോര്‍ട്ട് സ്‌കൂളിലെ ജൊഹാന്‍ ജയ്‌സണ്‍, പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ നന്ദന്‍ എച്ച് നായര്‍, തൊടുപുഴ കോ ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിലെ പ്രണവ് പി നായര്‍ എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളയാംകുടി നിര്‍മല്‍ജ്യോതി പബ്ലിക് സ്‌കൂളിലെ അഥീന സാബിന്‍, ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്‌കൂളിലെ മിത്ര ജോബി, തൊടുപുഴ കോ ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിലെ വാണിദേവി കെ വി എന്നിവരും യഥാക്രമം രണുമുതല്‍ നാല് സ്ഥാനങ്ങളിലെത്തി. വിജയികള്‍ വിജയികള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും. ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ രാജന്‍, പ്രസിഡന്റ് ജോബി എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow